ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന; സീതാരാമം ആഗസ്റ്റ് 5 ന്

single-img
25 May 2022

ദുൽഖർ സൽമാനും മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സീത രാമത്തിന്റ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ഈ ആഗസ്റ്റ് 5 നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

മൃണാൾ ചിത്രത്തിൽ സീതയായും ദുൽഖർ ലെഫ്റ്റനന്റ് റാമായും ആണ് എത്തുന്നത്. അതേസമയം, അഫ്രീൻ എന്ന മുസ്ലിം പെൺകുട്ടിയായി ആണ് രശ്മിക മന്ദാന എത്തുന്നത്. മലയാളം ഉൾപ്പടെ നാല് ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് സിനിമയാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ നിർമ്മാതാവ് അശ്വിൻ ദത്ത് ആണ്.