കെ സുധാകരൻ അധിക്ഷേപിച്ചത് നാം ഓരോരുത്തരേയും: ഡോ. ജോ ജോസഫ്

single-img
18 May 2022

മുഖ്യമന്ത്രിക്കെതിരെ നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. സുധാകരൻ അധിക്ഷേപിച്ചത് നാം ഓരോരുത്തരേയുമാണെന്ന് അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ ജനങ്ങൾ വികസനവും പോസിറ്റീവ് രാഷ്ട്രീയവുമാണ് ആഗ്രഹിക്കുന്നത്. എന്നാൽ കെ സുധാകരൻ മുന്നോട്ട് വക്കുന്നത് പോസിറ്റീവ് രാഷ്ട്രീയമാണോ എന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മണ്ഡലത്തിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ വാഹന പര്യടനം ഇന്നും തുടരും.