പാർട്ടി വിരുദ്ധ പ്രവർത്തനം; കെവി തോമസിനെ കോൺഗ്രസ് പുറത്താക്കി

single-img
12 May 2022

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി. എ.ഐ.സി.സി.യുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. ഇന്ന് തൃക്കാക്കര മണ്ഡലത്തിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷനിൽ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി.

ഇന്ന് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ കേരളത്തിൻ്റെ പുരോഗതിക്കും, സംസ്ഥാന ഗതാഗത വികസനത്തിനും കെ-റെയിൽ പദ്ധതി ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സിൽവർ ലൈൻ പോലെയുള്ള ഹൈ സ്പീഡ് വികസന പദ്ധതികൾ വേണമെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ കണ്ണൂരില്‍ നടന്ന സി പിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ ഐ ഐ സി സി വിലക്ക് ലംഘിച്ച് കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു