ക്ലോസറ്റിന് സെപ്റ്റിക് ടാങ്കിൽ എത്താതിരിക്കാൻ ആവില്ലല്ലോ; പിസി ജോർജ്ജിന് ലഭിക്കുന്ന സംഘപരിവാർ പിന്തുണയിൽ പരിഹാസവുമായി എസ് സുദീപ്

single-img
4 May 2022

മുസ്ലിം മത വിഭാഗത്തിനെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് സംഘപരിവാര്‍ സംഘടനകള്‍ നല്‍കുന്ന സ്വീകരണത്തില്‍ പ്രതികരണവുമായി മുന്‍ ജഡ്ജ് എസ് സുദീപ്. ക്ലോസറ്റിന് സെപ്റ്റിക് ടാങ്കില്‍ എത്താതിരിക്കാന്‍ ആവില്ലല്ലോ എന്നാണ് സുധീപ് തന്റെ ഫേസ്ബുക്കിൽ എഴുതിയത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

‘പൂഞ്ഞാറ്റിലെ ക്ലോസറ്റിന് (പി.സി) സംഘപരിവാര്‍ സ്വീകരണം. ക്ലോസറ്റിന് സെപ്റ്റിക് ടാങ്കില്‍ എത്താതിരിക്കാന്‍ ആവില്ലല്ലോ,’

അതേസമയം, കേസിൽ ഉപാധികളോടെയായിരുന്നു ജോര്‍ജിന് ജാമ്യം അനുവധിച്ചിരുന്നത്. മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.