ബിജെപി എന്നത് തകർക്കാൻ പറ്റാത്ത പ്രസ്ഥാനമാണ് എന്നുള്ളത് മിത്രങ്ങളുടെ തെറ്റിദ്ധാരണയാണ്; പത്മജ വേണുഗോപാൽ

single-img
2 May 2022

ബിജെപി എന്നത് തകർക്കാൻ പറ്റാത്ത പ്രസ്ഥാനമാണ് എന്നുള്ളത് മിത്രങ്ങളുടെ തെറ്റിദ്ധാരണയാണെന്നും ജനം ബിജെപിയെപുറന്തള്ളുന്ന കാലം വിദൂരമല്ലെന്നും കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. 93.25% ഹിന്ദുക്കൾ ഉള്ള ചത്തീസ്ഗഡിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെയാണ് സംസ്ഥാന ഭരണം തിരിച്ചുപിടിച്ച് അധികാരത്തിൽ വന്നതെന്ന് പത്മജ തന്റെ ഫേസ്ബുക്കിൽ എഴുതി.
.
91% ഹിന്ദുക്കൾ ഉള്ള മധ്യപ്രദേശ് ഭരണം കോൺഗ്രസ് ഭരണം തിരിച്ചു പിടിച്ചത് മറക്കരുത്, പിന്നീട് പണക്കൊഴുപ്പിൽ ഭരണം അട്ടിമറിച്ചു എങ്കിലും 88.49% ഹിന്ദുക്കൾ ഉള്ള രാജസ്ഥാനിൽ കോൺഗ്രസ് ഭരണത്തിൽ വന്നു. അതുകൊണ്ട് ഹിന്ദുക്കൾ എല്ലാം ബിജെപിക്കൊപ്പം നിൽക്കണമെന്നും,നിൽക്കുന്നവർ എല്ലാകാലവും ബിജെപിക്കൊപ്പം നില്ക്കും എന്നതും ബിജെപിക്കാരുടെ തെറ്റിദ്ധാരണയാണെന്നും പത്മജ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

93.25% ഹിന്ദുക്കൾ ഉള്ള ചത്തീസ്ഗഡിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെയാണ് സംസ്ഥാന ഭരണം തിരിച്ചുപിടിച്ച് അധികാരത്തിൽ വന്നത്…
91% ഹിന്ദുക്കൾ ഉള്ള മധ്യപ്രദേശ് ഭരണം കോൺഗ്രസ് ഭരണം തിരിച്ചു പിടിച്ചത് മറക്കരുത്, പിന്നീട് പണക്കൊഴുപ്പിൽ ഭരണം അട്ടിമറിച്ചു എങ്കിലും
88.49% ഹിന്ദുക്കൾ ഉള്ള രാജസ്ഥാനിൽ കോൺഗ്രസ് ഭരണത്തിൽ വന്നു..

അതുകൊണ്ട് ഹിന്ദുക്കൾ എല്ലാം ബിജെപിക്കൊപ്പം നിൽക്കണമെന്നും,നിൽക്കുന്നവർ എല്ലാകാലവും ബിജെപിക്കൊപ്പം നില്ക്കും എന്നതും ബിജെപിക്കാരുടെ തെറ്റിദ്ധാരണയാണ്
തമിഴ്നാട്ടിലും കേരളത്തിലും ഒന്നും വർഗീയത കൊണ്ട് ബിജെപിക്ക് വളരാൻ കഴിയില്ല…88% ഹിന്ദുക്കൾ ഉള്ള തമിഴ്നാട്ടിൽ ബിജെപി ചലനമില്ലാത്ത പാർട്ടി,..54.73% ഹിന്ദുക്കൾ ഉള്ള കേരളത്തിൽ ബിജെപിയിൽ ചെറിയൊരു ശതമാനം മാത്രമേ ഹൈന്ദവർ ഉള്ളൂ..

മഹാരാഷ്ട്രയിൽ ഒറ്റയ്ക്കായതിനെ തുടർന്ന് ബിജെപി ഇന്ന് ദയനീയ അവസ്ഥയിൽ ആണ്… ബിഹാറിൽBJP നിലനിൽക്കുന്നത് നിതീഷ് കുമാറിന്റെ തണലിൽ കൂടിയാണ്… ബിഹാറിൽ ഒറ്റയ്ക്കു ജയിക്കാനുള്ള ശേഷി ബിജെപിക്ക് ഇല്ല… പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ വന്നെങ്കിലും അവിടെ എല്ലാം കോൺഗ്രസ് തുല്യ ശക്തി തന്നെ.. ഹിന്ദു ഭൂരിപക്ഷമുള്ള പലസംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾ ആണ് അധികാരത്തിൽ..

“””” ഇന്ത്യ മതേതര രാജ്യമാണ്… മതത്തിന്റെ പേരിൽ ഒരു വേർതിരിവ് ഈ രാജ്യത്ത് ഇല്ല.. എല്ലാ മതങ്ങൾക്കും തുല്യ അവകാശമാണ് ഭാരതത്തിൽ.””””.- ഇതാണ് ഇന്ത്യൻ ഭരണഘടനയുടെ അന്ത:സത്ത…. കോൺഗ്രസ് ആ നിലപാടിൽ എന്നും അടിയുറച്ചു നിൽക്കും….
ഉത്തർപ്രദേശ് മുഴുവൻ പേരും ബിജെപിക്കാർ അല്ല.. പ്രതിപക്ഷം ഭിന്നിച്ചുനിൽക്കുന്നത്‌ കൊണ്ട് BJP വിജയിക്കുന്നു എന്ന് മാത്രം

മോദിയുടെ തട്ടകമായ ഗുജറാത്തിൽ 27 വർഷം ആയി കോൺഗ്രസ് അധികാരത്തിൽ ഇല്ലെങ്കിലും ഇന്നും നിർണായക ശതമാനം വോട്ടുകൾ കോൺഗ്രസിനൊപ്പം ഉണ്ട്..2017 ലെ ഗുജറാത്ത് നിയമസഭാ ഇലക്ഷനിൽ 77 സീറ്റും 42% വോട്ടുകളും കോൺഗ്രസ് നേടിയിരുന്നു… സാങ്കേതികമായി സീറ്റ് കൂടുതൽ ലഭിക്കുമ്പോൾ ബിജെപി ഭരിക്കുന്നു എന്ന് മാത്രം..89.2 % ഹിന്ദുക്കൾ ഉള്ള ഗുജറാത്തിൽ കോൺഗ്രസിന് ബിജെപിയുടെ വോട്ട് ശതമാനത്തിന് അടുത്ത് 42 ശതമാനം വോട്ടുകൾ ഇപ്പോഴുമുണ്ട്
ബിജെപി തകർക്കാൻ പറ്റാത്ത പ്രസ്ഥാനമാണ് എന്നുള്ളത് മിത്രങ്ങളുടെ തെറ്റിദ്ധാരണയാണ്.. അത് മിത്രങ്ങൾ മനസ്സിലാക്കുക..
ജനം ബിജെപിയെ പുറംതള്ളുന്ന കാലം വിദൂരമല്ല..