പിസി ജോർജിന്റെ പ്രസ്താവന ക്രിമിനൽ കുറ്റം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് എഐവൈഎഫ്

single-img
30 April 2022

ഹിന്ദുമഹാസഭ സമ്മേളനത്തിൽ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് എഐവൈഎഫ് രം​ഗത്ത്. പിസി ജോർജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും ബോധപൂർവം നടത്തിയ പ്രസ്താവന ക്രിമിനൽ കുറ്റമാണെന്നും എഐവൈഎഫ് അറിയിച്ചു. ഇ

പിസി ജോർജിനെതിരെ ഇപ്പോൾ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം വർ​ഗീയ പ്രസ്താവനകൾ വീണ്ടും ആവർത്തിക്കപ്പെടുമെന്നും എഐവൈഎഫ് പറഞ്ഞു. അതേസമയം, പിസി ജോർജിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രം​ഗത്തെത്തിയിരുന്നു. പിസി ജോർജ് എത്രയും വേഗം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും വര്‍ഗീയത പരത്തുകയാണ് ഈ പ്രസ്താവനയുടെ ലക്ഷ്യമെന്നും സിപിഎം വ്യക്തമാക്കി.

സമാനമായി, തന്റെ പ്രസ്താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പി സി ജോര്‍ജ് ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രം​ഗത്തെത്തിയിരുന്നു.