വിയോജിപ്പുകളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട് സത്യത്തെ തടവിലാക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ല: രാഹുൽ ഗാന്ധി

single-img
21 April 2022

ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും പ്രമുഖ ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. വിയോജിപ്പുകളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട് സത്യത്തെ തടവിലാക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് രാഹുൽ പറഞ്ഞു. സോഷ്യൽ മീഡിയയായ ട്വീറ്റിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

ഇതോടൊപ്പം തന്നെ ജിഗ്നേഷിന്റെ അറസ്റ്റിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രതികരിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഗ്നേഷിന്റെ അറസ്റ്റ്. എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. ജിഗ്നേഷിന്റെ അറസ്റ്റ് ജനാധിപത്യത്തിന്റെ അടിത്തറയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.