ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ഥ്യം; ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല: കെ സുരേന്ദ്രൻ

single-img
13 April 2022

കേരളത്തിൽ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ഥ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതേപോലെ തന്നെ തീവ്രവര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവുകയുള്ളു എന്നും ലൗജിഹാദുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ സിപിഎം നേതാവ് ജോര്‍ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം താൻ പറഞ്ഞിരുന്നതായും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

കുരിശും കൊന്തയും നല്‍കി സ്വീകരിക്കുക എന്നതൊക്കെ വെറും കാപട്യമാണെന്നും തോമസു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെയാണെന്നും കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ലവ് ജിഹാദിൽ ജോർജ്ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ ഞാൻ പറഞ്ഞിരുന്നു. ഇന്നത് യാഥാർത്ഥ്യമായിരുക്കുന്നു. തീവ്രവർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാർ തന്നെ.

പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി. സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവർക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാൻ ഞങ്ങൾക്കേതായാലും മടിയില്ല….