ചൈനയിൽ കോവിഡ് കൂടുന്നു; ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചു; ഭക്ഷണവും വെള്ളവും ലഭിക്കാതെ ജനങ്ങൾ

single-img
10 April 2022

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളോട് ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് സർക്കാർ നൽകിയിട്ടുള്ള അറിയിപ്പ്.

ഇവിടെയുള്ള ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശക്തമായ നിയന്ത്രണങ്ങള്‍ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. പല സ്ഥലങ്ങളിലും ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.