പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖം: എംകെ സ്റ്റാലിൻ

single-img
9 April 2022

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയിലെ തന്നെ മുഖ്യമന്ത്രിമാരില്‍ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്ന് സ്റ്റാലിൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും ഈ സെമിനാറില്‍ പങ്കെടുക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേപോലെ തന്നെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം അത് തന്റെ പേരില്‍ തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ത്യാഗത്തിന്റെ ഭൂമിയാണ്. ജനാതിപത്യ സര്‍ക്കാരിനെ ആദ്യമായി കേന്ദ്രം പിരിച്ചുവിട്ടത് കേരളത്തിലാണെന്നും തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെ കേന്ദ്രം രണ്ട് തവണ പിരിച്ചുവിട്ടുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.