കെ വി തോമസിനെതിരായ നടപടി; അധികാരം കെപിസിസിക്കെന്ന് ഹൈക്കമാൻഡ്

single-img
7 April 2022

കോൺഗ്രസ് ദേശീയ നേതൃത്വമായ എഐസിസി അംഗമായ കെ വി തോമസിനെതിരായ നടപടിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കമാന്‍ഡ്. സിപിഎമ്മിന്റെ സെമിനാറിലെ വിലക്ക് സംബന്ധിച്ച് കെപിസിസി നിലപാട് തന്നെയാണ് ഹൈക്കമാന്‍ഡിനും ഉള്ളതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മൂന്ന് ദിവസം മുൻപും തന്നെ സെമിനാറില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കെ വി തോമസ് കേന്ദ്ര നേതൃത്വത്തോട് ഉന്നയിച്ചിരുന്നു. ആ സമയവും നല്‍കിയ നിര്‍ദേശം കെപിസിസി മുന്നോട്ട് വച്ച നിലപാട് തുടരണമെന്നതായിരുന്നു. കെപിസിസിയുടെ വിലക്ക് ലംഘിച്ചുകൊണ്ട് ഈ സെമിനാറില്‍ പങ്കെടുക്കരുതെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നു.

എന്നാൽ സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് ഇന്ന് വ്യക്തമാക്കിയതോടെ നടപടിയെക്കാനുള്ള അധികാരം കെപിസിസിക്ക് നല്‍കുകയായിരുന്നു. ഇനി കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്ന വേളയില്‍ തന്നെ കെപിസിസിക്ക് നടപടി സ്വീകരിക്കാം. തുടര്‍ന്ന് ആ നടപടി എഐസിസിയെ അറിയിക്കുകയും നടപടിയില്‍ അംഗീകാരം നല്‍കുകയും മാത്രമായിരിക്കും എഐസിസി ചെയ്യുക.