കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത്; സിൽവർ ലൈൻ പദ്ധതിയിൽ വിഡി സതീശൻ സീതാറാം യെച്ചൂരിക്ക് കത്തയച്ചു

single-img
5 April 2022

കേരളത്തിലെ സർക്കാരിനെയും സിപിഎമ്മിനെയും സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കാന്‍ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയുമായി മുന്നോട്ട് പോവുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് തീവ്ര വലതുപക്ഷ നിലപാടുകള്‍ ആണെന്ന് കുറ്റപ്പെടുത്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഡി സതീശൻ കത്തയച്ചു.

പദ്ധതിയില്‍ യെച്ചൂരി ഇടപെടണം എന്നാവശ്യപ്പെട്ടാണ് കത്ത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ഇടതുമുന്നണിയുടെ പദ്ധതിയെന്നും വിഡി സതീശന്‍ തന്റെ കത്തിൽ കുറ്റപ്പെടുത്തുന്നു.സില്‍വര്‍ ലൈന്‍ പദ്ധതികൊണ്ട് കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ സംരക്ഷണവും അഴിമതിയുമാണ്. കേരള സര്‍ക്കാറിന്റെയും സംസ്ഥാന സിപിഐഎമ്മിന്റെും പ്രത്യയശാസ്ത്ര വ്യതിചലനത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്ത വരുത്തണം എന്നും വിഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍വേയെ സിപിഎം എതിര്‍ക്കുകയാണ്. പക്ഷെ കേരളത്തില്‍ മറ്റൊരു നിലപാട് സ്വീകരിക്കുന്നു. സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നും വിഡി സതീശന്‍ കത്തില്‍ സൂചിപ്പിച്ചു.