500 മില്യൺ ഡോളറിന്റെ വായ്പാ കരാറിന് പുറമെ 40,000 ടൺ ഡീസൽ; സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ സഹായം

single-img
25 March 2022

ഇന്ധന – സാമ്പത്തിക വീണ്ടും ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം. സഹായമായി 40,000 ടൺ ഡീസൽ ശ്രീലങ്കയിലേക്ക് അടിയന്തരമായി കയറ്റുമതി ചെയ്യാൻ ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ വായ്പാ അടിസ്ഥാനത്തിൽ ശ്രീലങ്കയ്ക്ക് പെട്രോളിയം ഉൽപന്നങ്ങൾ നൽകുന്ന 500 മില്യൺ ഡോളറിന്റെ കരാറിന് പുറമെയാണിത്. ഇന്ധന ക്ഷാമം രൂക്ഷമായതോടെ ശ്രീലങ്ക വീണ്ടും സഹായമഭ്യർത്ഥിക്കുകയായിരുന്നു.

അതേസമയം, ഇന്ത്യയിൽ നിന്നും പെട്രോളിയം ഉൽപന്നങ്ങൾ രാജ്യത്തേക്ക് എത്തിക്കുന്നതിനായി കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ശ്രീലങ്കൻ സർക്കാർ ഇന്ത്യാസ് എക്പോർട്ട് ഇംപോർട്ട് ബാങ്കുമായി (എക്സിം) 500 മില്യൺ ഡോളറിന്റെ വായ്പാ കരാർ ഒപ്പുവെക്കുന്നത്. ഇതിന് പുറമെ മാർച്ച് 17 ന് 100 കോടി ഡോളറിന്റെ വായ്പയും ഇന്ത്യ അനുവദിച്ചിരുന്നു. ഇത് പ്രകാരം ഇന്ത്യയിൽ നിന്നും ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ഇറക്കുമതി ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ഈ ക്രെഡിറ്റ് ലൈൻ ശ്രീലങ്കയ്ക്ക് ഉപയോ​ഗിക്കാം.