റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തിലെ യുദ്ധക്കുറ്റങ്ങൾ; അന്വേഷണം ആരംഭിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

single-img
3 March 2022

റഷ്യയുടെ ഉക്രൈന്‍ ആകാരമാണത്തിനിടെയുണ്ടായ യുദ്ധക്കുറ്റങ്ങളില്‍ അന്വേഷണം ആരംഭിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. കഴിഞ്ഞ മാസം 24 ന് ആരംഭിച്ച റഷ്യയുടെ സൈനിക നടപടി ഇതുവരെ കൈവിലെ സര്‍ക്കാരിനെ അട്ടിമറിച്ചിട്ടില്ല. ആക്രമണം ആരംഭിച്ച് ഒരാഴ്ചയ്ക്ക് തികഞ്ഞതോടെയാണ് ഐസിസി അന്വേഷണം പ്രഖ്യാപിച്ചത്.

എത്രയും വേഗത്തില്‍ അന്വേഷണം നടത്താനാണ് നെതര്‍ലാന്‍ഡിലെ ഹേഗ് ആസ്ഥാനമായ ഐസിസിയുടെ നീക്കം. റഷ്യയുടെ ഭാഗത്ത് നിന്ന് യുദ്ധക്കുറ്റങ്ങളുണ്ടായെന്നത് വിശ്വസിക്കാന്‍ ന്യായമായ തെളിവുകളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. യുദ്ധക്കുറ്റങ്ങള്‍ക്കൊപ്പം, വംശഹത്യ, രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഉള്‍പ്പെടെയുള്ളവയിലാണ് കോടതി അന്വേഷണവും വിചാരണയും നടത്തുന്നത്.

അതേസമയം, വംശഹത്യ ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് റഷ്യക്കെതിരെ യുഎന്‍ പരമോന്നത കോടതിയില്‍ യുക്രൈന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. റഷ്യയുടെഅധിനിവേശം തടയാന്‍ കോടതി ഇടപെടണമെന്നും നഷ്ടപരിഹാരം നല്‍കാന്‍ റഷ്യയോട് ഉത്തരവിടണമെന്നും ഉക്രൈന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.