അശ്ലീല വീഡിയോ കാണിച്ച് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാൻ ശ്രമം; ആറ്റിങ്ങലില്‍ 21 കാരന്‍ പിടിയില്‍

single-img
27 January 2022

സംസ്ഥാനത്തെ ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ പൊതുസ്ഥലത്തു വെച്ച് അശ്ലീല വീഡിയോ കാണിക്കുകയും ആക്രമിക്കാൻ ശ്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍.

21 വയസുള്ള ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് അറസ്റ്റിലായത്.ഇന്ന് പ്രദേശത്തു ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.

സംഭത്തെ തുടർന്ന് പ്രതിയെ മാധ്യമപ്രവര്‍ത്തകയും നാട്ടുകാരും ഓടിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.നിലവിൽ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.