യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്; സ്‌ഫോടകവസ്തുക്കള്‍ നിറച്ച ടൈംബോംബും കണ്ടെത്തി

single-img
26 January 2022

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്ത് മധ്യപ്രദേശില്‍ നിന്നും കണ്ടെത്തി. ഇതിനോടൊപ്പം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു ടൈംബോംബും ഉണ്ടായിരുന്നു. വേഗം തന്നെ സംഭവ സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ബോംബ് നിര്‍വീര്യമാക്കി. മധ്യപ്രദേശിലെ രേവ പ്രദേശത്തുനിന്നാണ് ഭീഷണിക്കത്തും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തത്.

ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ യോഗി ആദിത്യനാഥിനെ ലക്ഷ്യമാക്കി ഭീകരാക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യോഗിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഭാഗമായി സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.