രവീന്ദ്രന്‍ പട്ടയങ്ങൾ റദ്ദാക്കൽ; എംഎം മണിയുടെ പ്രതികരണം തള്ളി റവന്യൂ മന്ത്രി

single-img
20 January 2022

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ എംഎം മണിയുടെ പ്രതികരണത്തെ തള്ളി റവന്യൂ മന്ത്രി കെ രാജന്‍. 1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന എംഐ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ വകുപ്പ് തീരുമാനത്തില്‍ എംഎം മണി എംഎല്‍എ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാൽ, വെറും കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കരുതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ര

തെറ്റായ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ കൊടുക്കേണ്ടതില്ലെന്നും ഇന്ന് തന്നെ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുമെന്നും കെ രാജന്‍ പ്രതികരിച്ചു. ശരിയായ രീതിയിൽ പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയമാണിതെന്നും അവ എന്തിനാണ് റദ്ദാക്കുന്നതെന്ന് റവന്യൂ വകുപ്പിനോട് ചോദിക്കണമെന്നുമായിരുന്നു എംഎം മണി പ്രതികരിച്ചത്. അതേപോലെ തന്നെ രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ലെന്നും എംഎം മണി പറഞ്ഞിരുന്നു.

നിലവിൽ ജില്ലയിൽ അനധികൃതമായി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യു വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഈ നടപടി.