ഏറ്റെടുക്കുന്ന സ്ഥലത്തിന് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകും; കെ റെയിൽ എതിർപ്പിന് പിന്നിൽ കോർപ്പറേറ്റുകൾ: കോടിയേരി

single-img
16 January 2022

സംസ്ഥാന സർക്കാർ ഒരാളെയും കെ റെയിൽ പദ്ധതിയുടെ പേരിൽ കണ്ണീർ കുടിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിക്കായി ഗ്രാമങ്ങളിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകുമെന്ന് കോടിയേരി ഇന്ന് പറഞ്ഞു.

നേരത്തെ, നാലിരട്ടി നഷ്ടപരിഹാരം എല്ലായിടത്തും ലഭ്യമാകില്ലെന്ന് കെ റെയിൽ എംഡി പറഞ്ഞിരുന്നു.പദ്ധതിയോടുള്ള എതിർപ്പിന് പിന്നിൽ കോർപ്പറേറ്റുകളാണെന്നാണ് കോടിയേരി ആരോപിക്കുന്നത്. പദ്ധതിയുടെ ഡിപിആർ ഇപ്പോൾ പുറത്തു വന്നുവെന്ന് പറഞ്ഞ കോടിയേരി പരിസ്ഥിതി സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ എതിർപ്പ് ഉയർത്തുന്നത് കോർപ്പറേറ്റുകളാണെന്നാണ് കോടിയേരി ഉയർത്തുന്ന പ്രധാന വിമർശനം. ഇപ്പോൾ ഉയരുന്ന എതിർപ്പ് കോർപ്പറേറ്റുകളെ സംരക്ഷിക്കാനാണെന്നും കോടിയേരി അവകാശപ്പെട്ടു.