തോൽവിയുടെ കാരണം ബാറ്റിംഗ് നിരയുടെ പരാജയം; ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിരാട് കോലി

single-img
14 January 2022

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ നേരിട്ട തോൽവിയിൽ നിന്നും ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. പരാജയപ്പെടാൻ കാരണം വളരെ വ്യക്തമാണെന്നും ബാറ്റിംഗ് നിരയുടെ പരാജയം തന്നെയാണ് തോൽവിക്കുള്ള പ്രധാന കാരണമെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.

ഇന്ന് മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിരാട്. നമ്മുടെ ടീമിന്റെ ബാറ്റിംഗ് നിരയുടെ പരാജയത്തിന് ഒരുതരത്തിലുമുള്ള ന്യായീകരണവും ഇല്ലെന്നും തുടർച്ചയായ മത്സരങ്ങളിൽ കൂട്ടത്തകർച്ച ഉണ്ടാകുന്നത് നല്ലൊരു ടീമിന് ചേർന്നതല്ലെന്നും കോലി പറഞ്ഞു.

ഇപ്പോഴുള്ള ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ പരമ്പര വിജയിക്കാൻ സാധിക്കുമെന്ന് എല്ലാവർക്കും കരുതി. അതിനുള്ള കാരണം എന്തെന്നാൽടീമിൽ മറ്റുള്ളവർക്കുള്ള വിശ്വാസവും ടീമിന്റെ കരുത്തുമാണ് അത് സൂചിപ്പിക്കുന്നത്. പക്ഷെ ഇന്ത്യക്ക് അതിന് സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. ഈ കാര്യംഎല്ലാവരും ഉൾക്കൊള്ളണമെന്നും കോലിപറഞ്ഞു.

അതേസമയം തന്നെ, ഈ ഈ ടീമിന് ശക്തമായി തിരിച്ചു വരാനുള്ള കരുത്തുണ്ടെന്നും അത് ഉടനെ സംഭവിക്കുമെന്നും അദ്ദേഹം പറയുകയും ചെയ്തു.