ഹിന്ദു രാഷ്ട്രത്തിനായി പോരാടാനും മരിക്കാനും വേണമെങ്കിൽ കൊല്ലാനും തയ്യാറാവണം; യുപിയിലെ സ്‌കൂളുകളിൽ കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നു

single-img
29 December 2021

യുപിയിലെ സ്‌കൂളുകളിൽ കുട്ടികളെക്കൊണ്ട് ഹിന്ദുരാഷ്ട്രം നിർമ്മിക്കാൻ പ്രതിജ്ഞയെടുപ്പിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ ഒരു സ്‌കൂളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സുദർശനാ ന്യൂസ് പുറത്തുടുകയായിരുന്നു . സോൻബദ്രയിലുള്ള ഒരു സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരാൾ ഹിന്ദുരാഷ്ട്രനിർമാണത്തെക്കുറിച്ച പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും.

ഹിന്ദു രാഷ്ട്രം നിർമ്മിക്കാനായി പോരാടാനും മരിക്കാനും വേണമെങ്കിൽ കൊല്ലാനും തയ്യാറാവണമെന്നാണ് പ്രതിജ്ഞയിൽ പറയുന്നത്. പ്രതിജ്ഞയിലെ വാചകങ്ങള്‍ ഇങ്ങിനെ: “ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ പ്രവർത്തിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കുന്നു. അതിനായി പോരാടാനും മരിക്കാനും വേണ്ടിവന്നാൽ കൊല്ലാനും നമ്മൾ തയ്യാറാവും. ഒരു കാരണവശാലും ഈ ഉദ്യമത്തിൽ നിന്ന് നാം പുറംതിരിയില്ല.

എത്രയധികം ത്യാഗം സഹിച്ചാണെങ്കിലും നമ്മൾ ഇതിന് വേണ്ടി പൊരുതും.” സോൻബദ്ര ജില്ലയിലെ ഒരു പാർക്കിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഒരാൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് സുദർശനാ ടി വി റിപ്പോർട്ടർ രാജേഷ് സിങാണ് ക്യാമറയിൽ പകർത്തിയത്. സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.