കെ റെയിൽ: ജനപിന്തുണ ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു

single-img
27 December 2021

സർക്കാർ കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ- റെയിൽ പദ്ധതിക്കെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ പ്രസ്തുത പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സാമൂഹിക-സാംസ്‌കാരിക-വ്യാപാര രംഗത്തെ പ്രമുഖരുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി 4ന് തിരുവനന്തപുരത്ത് ചേരും. അതേസമയം, പദ്ധതിക്കായി ജനങ്ങളുടെ പിന്തുണ നേടാൻ ഭവന സന്ദർശനം നടത്താൻ സിപിഎം തീരുമാനിച്ചിരുന്നു . പദ്ധതിക്കെതിരെ പ്രവർത്തിക്കുന്നത് യുഡിഎഫ്- ബിജെപി- ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടാണ് എന്നായിരുന്നു സിപിഐഎം വിമർശനം.കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ പാർട്ടി ഘടകങ്ങൾ താഴേത്തട്ടിൽ വിശദീകരണ യോഗങ്ങൾ ചേരാനും സിപിഎം നിർദേശം നൽകിയിട്ടുണ്ട്.