കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാർ മൂന്ന് പൊലീസ് ജീപ്പുകൾക്ക് തീയിട്ടു; പേലീസുകാരെ രക്ഷപെടുത്തിയത് നാട്ടുകാർ

single-img
26 December 2021

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാർ മദ്യലഹരിയിൽ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ. ഒരെണ്ണം പൂർണമായും തീയിട്ട് നശിപ്പിക്കുകയായിരുന്നു. 500 ഓളം ജീവനക്കാർക്കിടയിൽ നിന്നും നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യലഹരിയിലായിരുന്നു തൊഴിലാളികൾ അക്രമം നടത്തിയതെന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് കെ കാർത്തിക് പറയുന്നു.

സ്ഥലത്ത് തർക്കം നടക്കുന്നതായി വിവരം കിട്ടിയാണ് രണ്ട് ജീപ്പുകളിലായി ആദ്യം പൊലീസ് സംഘം എത്തിയത്. എന്നാൽ ഏകദേശം 500 ഓളം പേരാണ് സ്ഥലത്തുള്ളതെന്ന് വ്യക്തമായതോടെ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഇതോടെ സിഐയും സ്ഥലത്തെത്തി. ഇതോടുകൂടി, തമ്മിലടിച്ച തൊഴിലാളികൾ ഇതോടെ പൊലീസുകാർക്കെതിരെ തിരിഞ്ഞു.

സ്ഥലത്ത് കല്ലേറുണ്ടായി. ഇതിലാണ് സിഐക്ക് തലക്ക് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കുണ്ട്. അതിനു ശേഷമാണ് ണ് തൊഴിലാളികൾ പൊലീസ് ജീപ്പിന് തീയിട്ടത്. ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണ്. വിവരമറിഞ്ഞ് രാത്രി തന്നെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. പൊലീസുകാർ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്.