കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിൽ വ്യക്തതയില്ല: ശശി തരൂർ

single-img
21 December 2021

കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിൽ വ്യക്തതയില്ലെന്ന് ശശി തരൂർ എം പി. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള ആശങ്ക കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതി.

പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ നിലപാട് അറിയാൻ താൻ ശ്രമിക്കുകയാണെന്നും വിഷയത്തിൽ സുതാര്യമായ ചര്ച്ചകള് നടക്കണമെന്നും തരൂര്‍ കൂട്ടിച്ചേർത്തു. കേരളത്തിൽ നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും ശശി തരൂരും വിരുദ്ധ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത് . സംസ്ഥാന സര്‍ക്കാറിന് പറയാനുള്ളത് കേള്‍ക്കാതെ പദ്ധതിയെ തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശശി തരൂര്‍ കഴിഞ്ഞദിവസം കോൺഗ്രസ് നിലപാടിന് വിരുദ്ധമായി പറഞ്ഞിരുന്നു.