വെല്‍ഫെയര്‍ പാര്‍ട്ടിയില് നിന്നും രാജി വെക്കുന്നതായി ഗോമതി

single-img
15 December 2021

മൂന്നാർ തോട്ടം തൊഴിലാളികൾ നയിച്ച പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തന്നെ പോലെ ഇതുവരെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് തിരിച്ചറിയുന്നതായി ഗോമതി സോഷ്യൽ മീഡിയയിൽ അറിയിക്കുകയായിരുന്നു.

ഗോമതിയുടെ വാക്കുകൾ: ‘വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ഞാന്‍ രാജിവെക്കുന്നു. എന്നെ പോലെ സമരങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് മനസ്സിലാക്കിയാണ് ഞാന്‍ രാജിവെക്കുന്നത്. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ലൈവില്‍ വന്ന് പറയാം,’

ഈ വർഷം മാര്‍ച്ചിലായിരുന്നു ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. എറണാകുളം ജില്ലയിലെ ആലുവ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ വെച്ചായിരുന്നു അവര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചിരുന്നത്.