2022ല്‍ പ്രധാനമന്ത്രി സന്ദർശിക്കുന്നത് ചൈന ഉള്‍പ്പെടെ 10 രാജ്യങ്ങള്‍

single-img
13 December 2021

വരുന്ന പുതുവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനയിലേക്ക് പോകുന്നത്. പുതുവർഷത്തിലെ ജനുവരിയില്‍ ദുബായില്‍ നടക്കുന്ന എക്‌സ്‌പോയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതോടൊപ്പം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തും.

വരും വർഷം പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കായിരിക്കും. ഇന്തോ-ജര്‍മന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സല്‍ട്ടേഷന്റെ ഭാഗമായി ജര്‍മനി സന്ദര്‍ശിക്കും. ഇക്കുറി ജി7 ഉച്ചകോടി സംഘടിപ്പിക്കുന്നതും ജര്‍മ്മനിയാണ്. പിന്നാലെ ഇന്തോ-നോഡിക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഡെന്‍മാര്‍ക്ക് സന്ദര്‍ശിക്കും.

ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി അടുത്ത വര്‍ഷം റഷ്യയിലും എത്തും. ക്വാഡ് സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ജപ്പാന്‍ സന്ദര്‍ശിക്കും. ഇവയ്ക്ക് പുറമെ ശ്രീലങ്കന്‍, റുവാണ്ട, കംബോഡിയ, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും പ്രധാനമന്ത്രി അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തും.