ഷെയ്ഡ്‌സ് ഓഫ് പ്രണവ്: മരക്കാറിലെ പ്രണവിന്റെ പ്രകടന വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

single-img
12 December 2021

പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹം. സിനിമയിൽ മോഹന്‍ലാലിന്റെ ചെറുപ്പം അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. ഈ ചിത്രത്തിലെ പ്രണവിന്റെ കഥാപാത്രത്തെ അഭിനന്ദിച്ച് നിരവധിപേര്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

ഇപ്പോൾ ഷെയ്ഡ്‌സ് ഓഫ് പ്രണവ് എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി മാറുന്നത്. മരക്കാരിലെ പ്രണവിന്റെ ചില പ്രധാന അഭിനയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയില്‍ പ്രണവ് നടത്തുന്ന ഫൈറ്റിംഗ് രംഗങ്ങളും ഗാന ചിത്രീകരണവുമെല്ലാമുണ്ട്.

തികച്ചും ആക്ടിവായാണ് പ്രണവ് ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കുന്നതെന്നും വീഡിയോയില്‍ കാണാൻ സാധിക്കും. അതേസമയം, മോഹന്‍ലാലിനേക്കാള്‍ കൂടുതലായി പ്രണവ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്ന രീതിയിലുള്ള കമന്റുകളാണ് വീഡിയോക്ക് താഴെയെത്തുന്നത്.