ഗോവയിൽ തൃണമൂൽ ജയിച്ചാൽ സ്ത്രീകൾക്ക് 5000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി; വാഗ്ദാനവുമായി മഹുവ മൊയ്ത്ര

single-img
11 December 2021

വരുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകളായ വോട്ടർമാരെ ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാസം തോറും സ്ത്രീകൾക്ക് 5000 രൂപ ലഭിക്കുന്ന ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുമെന്നാണ് പാർട്ടിയുടെ വാഗ്ദാനം.

സംസ്ഥാനത്തെ എല്ലാ വീട്ടിലെയും ഗൃഹനാഥയായ സ്ത്രീയ്ക്കായിരിക്കും ഈ രീതിയിൽ മാസം തോറും 5000 രൂപ ലഭിക്കുക. തങ്ങൾ പശ്ചിമ ബംഗാളിൽ ഇതിനകം തന്നെ നടപ്പിലാക്കിയ പദ്ധതിയാണെന്ന് രാജ്യസഭാ എംപി മെഹുവ മൊയ്ത്ര പറഞ്ഞു.

ഇപ്പോൾ 3.51 ലക്ഷം വീടുകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ജാതി, സമുദായം, സാമ്പത്തികം എന്നിവ കണക്കിലെടുക്കാതെ എല്ലാവരേയും ഒരു പോലെ പരിഗണിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും ഗോവയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള തൃണമൂൽ കോൺഗ്രസ് എംപി മെഹുവ കൂട്ടിച്ചേർത്തു. സമാനമായി കോൺഗ്രസും സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് ഗോവയിൽ പ്രചാരണത്തിനിറങ്ങുന്നത്. ജയിച്ചാൽ സർക്കാർ ഓഫീസുകളിൽ 30 ശതമാനവും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നാണ് കോൺഗ്രസ് നൽകിയ വാഗ്ദാനം.