ബിപിൻ റാവത്തിനെ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തുമ്പോൾ അദ്ദേഹം സംസാരിച്ചിരുന്നു; വെളിപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമീണൻ

single-img
9 December 2021

ഊട്ടിക്ക് സമീപം കുനൂരിൽ ഹെലികോപ്ട‍ർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തുമ്പോൾ അദ്ദേഹം സംസാരിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമീണൻ. ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും നല്‍കാൻ കഴിഞ്ഞില്ലെന്നും രക്ഷാപ്രവർത്തകനായ ശിവകുമാർ ഒരു മാധ്യമത്തിനോട് സംസാരിക്കവെ പറഞ്ഞു.

നിലവിൽ ജനറൽ ബിബിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുപോയി. സുലൂരിലെ വ്യോമത്താവളത്തിൽ സൈനികർ ആദരാ‍ഞ്ജലിയർപ്പിച്ചു. ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേരുടെ മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രത്യേക സൈനിക വ്യൂഹത്തിനെ കാത്ത് വഴി നീളെ നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്.

വാഹനവ്യൂഹം കടന്ന് പോകുന്ന പാതകളിൽ പുഷ്പവൃഷ്ടി നടത്തിയ നാട്ടുകാ‍ർ വാഹനവ്യൂഹത്തിന് സല്യൂട്ട് നൽകുകയും ഒരേ സ്വരത്തിൽ വന്ദേഭാരതം മുഴക്കുകയും ചെയ്തു.