കമൽ ഹാസന് പകരം തമിഴിൽ ‘ബിഗ് ബോസ്’ അവതരിപ്പിക്കാൻ രമ്യ കൃഷ്ണൻ

single-img
27 November 2021

ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 5ല്‍ തമിഴിൽ കമല്‍ ഹാസന് പകരമായി രമ്യ കൃഷ്ണൻ എത്തും. കഴിഞ്ഞ വാരം യുഎസിൽ നിന്നും തിരികെ എത്തിയ കമല്‍ ഹാസന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി രമ്യ പ്രോഗ്രാം അവതരിപ്പിക്കുക.

2017ല്‍ ഈ ഷോയുടെ ആരംഭം മുതല്‍ തന്നെ കമല്‍ ഹാസന്‍ തന്നെയായായിരുന്നു പരിപാടിയെ നയിച്ചിരുന്നത്. അതേസമയം, ബിഗ് ബോസ് തെലുങ്കിലെ അവതാകരനായ നാഗാര്‍ജുനക്ക് പകരമായി രമ്യ ഒരിക്കൽ പരിപാടി അവതരിപ്പിച്ചിരുന്നു. നിലവിൽ ചികിത്സയില്‍ കഴിയുന്ന കമലിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് നടിയും മകളുമായ ശ്രുതി ഹാസന്‍ അറിയിച്ചിരുന്നു.