ആവശ്യമെങ്കിൽ കാർഷിക നിയമങ്ങൾ വീ​ണ്ടും കൊ​ണ്ടു​വ​രു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും: ബിജെപി എം പി സാ​ക്ഷി മഹാരാ​ജ്

single-img
22 November 2021

ആവശ്യമെങ്കിൽ രാജ്യത്ത് കാർഷിക നി​യ​മം വീ​ണ്ടും കൊണ്ടു​വ​രു​മെ​ന്ന് ബിജെപി എം പി സാ​ക്ഷി മഹാരാ​ജ്. കഴിഞ്ഞ ദിവസം കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചതിന് പിന്നാലെയാണ് വേണ്ടിവന്നാല്‍ അ​വ വീ​ണ്ടും കൊ​ണ്ടു​വ​രു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും. ഇ​തി​ന്​ അ​ധി​ക​സ​മ​യ​മെ​ടു​ക്കി​ല്ലെന്നു സാ​ക്ഷി മ​ഹാ​രാ​ജ്​ മാ​ധ്യ​മ​ങ്ങ​ളോട്​ പ​റ​ഞ്ഞത്.

“പ്രധാനമന്ത്രി മോദിജിയുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു, അദ്ദേഹം നിയമങ്ങളെക്കാൾ രാഷ്ട്രത്തിന് പ്രാമുഖ്യം നല്‍കി. പാകിസ്താൻ സിന്ദാബാദ്, ഖാലിസ്താൻ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയവർക്കും തക്കതായ മറുപടിയാണ് ലഭിച്ചിരിക്കുന്നത്”- ഉന്നാവോയിൽ നിന്നുള്ള എംപിയായ സാക്ഷി മഹാരാജ് പറഞ്ഞു.

അതേസമയം, അടുത്ത വര്‍ഷം യുപി നിയമസഭാ തെരഞ്ഞെടുപ്പിന്​ ശേഷം വിവാദ കാർഷിക നിയമങ്ങൾ ബിജെപി തിരിച്ചു കൊണ്ടുവന്നേക്കുമെന്ന്​ സമാജ്​വാദി പാർട്ടി ആശങ്ക ​പ്രകടിപ്പിക്കുകയുണ്ടായി. നിയമം തിരി​ച്ചു കൊണ്ടുവരുമെന്നാണ് സാക്ഷി മഹാരാജ്​ എം.പി, രാജസ്ഥാൻ ഗവർണർ കൽരാജ്​ മിശ്ര എന്നിവരുടെ പ്രസ്​താവനയിലൂടെ വ്യക്തമാകുന്നതെന്ന് എസ്.പി നേതാക്കള്‍ ആരോപിക്കുന്നു.