ഭക്ഷണം കഴിച്ചിട്ട് ബില്‍ നല്‍കിയില്ല; കാളിദാസ് ജയറാമിനെ ഹോട്ടലിൽ തടഞ്ഞുവെച്ചു

single-img
18 November 2021

ഭക്ഷണം കഴിച്ചിട്ട് ബില്‍ നല്‍കിയില്ല എന്ന കാരണത്താൽ നടന്‍ കാളിദാസ് ജയറാമിനെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവെച്ചു. ഒരു തമിഴ് വെബ് സീരീസിന്റെ ചിത്രീകരണത്തിനായിരുന്നു താരം മൂന്നാറിലെത്തിയത്. ഇതിന്റെ ഭാഗമായി മൂന്നാറിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നു.

ഇന്ന് ഈ മുറി വാടകയും റസ്‌റ്റോറന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു താരത്തിനെ ഹോട്ടലിൽ തടഞ്ഞു വെച്ചത്. വെബ് സീരീസിന്റെ നിര്‍മാണ കമ്പനി പണം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ താരത്തെ തടഞ്ഞത്. സംഭവം വിവാദമായതിനെ തുടർന്ന് പൊലീസെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വെബ് സീരീസിന്റെ നിര്‍മാണ കമ്പനി പണമടയ്ക്കാന്‍ തയ്യാറായത്.