സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി കേരളത്തില്‍ സിനിമാ ടൂറിസം വരുന്നു

single-img
10 November 2021

സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി സഹകരിച്ചുകൊണ്ട് കേരളത്തില്‍ സിനിമാ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു.ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഈ വിവരം ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്‌.കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ടെന്നും സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ജനങ്ങളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങള്‍, ഉദാഹരണമായി കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ എന്ന സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍സഞ്ചാരികളെ ആകര്‍ഷിക്കുന്നതരത്തിലാണ് പദ്ധതി. ആളുകൾക്ക്കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊക്കേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അതാതു വകുപ്പുകളെ അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.