കർഷകരേക്കാൾ 2020 ൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തത് ബിസിനസുകാർ; കണക്കുമായി കേന്ദ്രസർക്കാർ

single-img
3 November 2021

2020ൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തതിൽ കര്ഷകരേക്കാൾ കൂടുതൽ ബിസിനസുകാർ. ആകെ 11716 ബിസിനസുകാർ 2020 കലണ്ടർ വർഷം ആത്മഹത്യ ചെയ്തപ്പോൾ 10677 കർഷകരാണ് ഇതേസമയം രാജ്യമാകെ ആത്മഹത്യ ചെയ്തതെന്നാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. അതേസമയം, 2015 ൽ 100 ബിസിനസ് ആത്മഹത്യ ചെയ്തപ്പോൾ 144 കർഷകരായിരുന്നു ആത്മഹത്യ ചെയ്തതെന്നായിരുന്നു അനുപാതം.

പിന്നീട് 2020 ൽ 100 ബിസിനസുകാർ ആത്മഹത്യ ചെയ്യുമ്പോൾ 91 കർഷകർ ആത്മഹത്യ ചെയ്യുന്നതായാണ് അനുപാത കണക്ക്. രാജ്യത്ത് ആത്മഹത്യ ചെയ്തവരിൽ ഏറെയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതിനെല്ലാം പുറമെ കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും പലരുടെയും ആത്മഹത്യകളിലേക്ക് നയിച്ചിട്ടുണ്ട്.

2020 ൽ ആത്മഹത്യ ചെയ്ത ബിസിനസുകാരുടെ എണ്ണത്തിൽ 29.4 ശതമാനം വർധനവുണ്ടായി. 2019 ൽ 13.3 ശതമാനമായിരുന്നു വളർച്ച. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 3.9 ശതമാനമാണ് വളർന്നത്. കർഷക ആത്മഹത്യകളിൽ ജീവനൊടുക്കിയ സ്ത്രീ കർഷകരുടെ എണ്ണം ഉൾപ്പെടുത്തിന്നില്ലെന്ന് പരാതിയുണ്ട്. ഈ കാറ്റഗറിയിൽ മാത്രം 22374 പേരുണ്ട്.