നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും; ജോജുവിനെ ‘മദ്യപിച്ച ഒരു തെരുവ് ഗുണ്ട’ എന്ന് വിളിച്ച കെ സുധാകരനെതിരെ എം പത്മകുമാര്‍

single-img
1 November 2021

രാജ്യത്തെ ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ റോഡ് തടയൽ സമരത്തെ വിമർശിച്ച ജോജു ജോര്‍ജിനെ ‘മദ്യപിച്ച ഒരു തെരുവ് ഗുണ്ട’ എന്ന് വിളിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സംവിധായകന്‍ എം പത്മകുമാര്‍.

കെ സുധാകരൻ താൻ ഇരിക്കുന്ന കസേരയേയും പ്രസ്ഥാനത്തെയും നാറ്റിക്കരുത് എന്നാണ് പദ്മകുമാർ സോഷ്യൽ മീഡിയയിൽ എഴുതിയത്.’ കുമ്പളത്തു ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെമൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും’- പദ്മകുമാർ എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

”ജോജുവിന്റെ വൈദ്യപരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവാണ്.. രാവിലെ കൊച്ചിയിലെ സ്വന്തക്കാരുടെ അഴിഞ്ഞാട്ടം ന്യായീകരിക്കാന്‍ ശ്രീ സുധാകരന്‍ജി ഒരു പത്ര സമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ടാ എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടു. ഒന്നേ പറയാനുള്ളു.”

”കുമ്പളത്തു ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെമൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും”