ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ പിണറായി വിജയൻ ഒരു മെത്രാനെങ്കിലും ആകുമായിരുന്നു: മാര്‍ ജോര്‍ജ് ആലഞ്ചേരി

single-img
31 October 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആകുമായിരുന്നു എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തലശേരി ആര്‍ച്ച് ബിഷപ്പായ മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജിന്റെ ഈ രീതിയിലുള്ള പ്രതികരണം.

ഏറെസമയം ആത്മീതയും ഭൗതികതയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞ മഹത് വ്യക്തിയാണ് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടെന്ന് മുഖ്യമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.


അതേസമയം, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാനായില്ലായിരുന്നു എങ്കിൽ പകരം ഒരു കര്‍ഷക നേതാവ് ആകുമായിരുന്നെന്നാണ് ചടങ്ങില്‍ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി പറഞ്ഞത്. ഇപ്പോൾ ദല്‍ഹിയിൽ നടക്കുന്ന കര്‍ഷക സമര വേദിയില്‍ അദ്ദേഹത്തെ കാണുമായിരുന്നെന്നും മുരളീധരന്‍ പറയുകയുണ്ടായി.