ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍; സീറ്റ് വര്‍ദ്ധിപ്പിച്ചുള്ള ഉത്തരവിറങ്ങി

single-img
30 October 2021

സംസ്ഥാനത്തെ വിവിധ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഉണ്ടായിരുന്ന പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്‍ സീറ്റുകൾ വര്‍ദ്ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി.

സീറ്റുകള്‍ കുറവുള്ള സ്ഥലങ്ങളിൽ 10 ശതമാനം ആയി ഉയര്‍ത്തി. ഇതോടൊപ്പം നിലവില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ദ്ധിപ്പിച്ചു. അഥവാ സീറ്റ് കൂട്ടിയിട്ടും പ്രശ്നം തീര്‍ന്നില്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.

ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്‌കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്‌കൂളുകള്‍ക്കും അണ്‍എയിഡഡ് സ്‌കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ദ്ധനവിന്റെ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുമുണ്ട്.