ജാമ്യം നില്‍ക്കാമെന്നേറ്റവര്‍ അവസാന നിമിഷം പിന്മാറി; ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാവില്ല

single-img
29 October 2021

ലഹരിമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി കർണാടകയിൽ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ഇന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ബിനീഷിന് ജാമ്യം നില്‍ക്കാമെന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങുന്ന കാര്യം വീണ്ടും അനിശ്ചിതത്തിലായത്.

കോടതി നൽകിയ ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണ് ലഭ്യമാകുന്ന സൂചന. ഇവർക്ക് പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു. അതുനകൊണ്ടുതന്നെ ഇനി നാളെയേ പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ.

അതേസമയം, കോടതിയിൽനിന്നും ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഏജൻസിയായ ഇഡി.ഇതുവരെയും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം ഇഡി ആരംഭിച്ചുകഴിഞ്ഞു.