നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടുകാരെ അസഭ്യം പറഞ്ഞ പ്രതി പിടിയിൽ

single-img
28 October 2021

പ്രശസ്ത നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി അനുവാദമില്ലാതെ ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആള്‍ പിടിയില്‍. തൃശൂര്‍ ജില്ലയിലെ നടത്തറ കൊഴുക്കുള്ളി, ഉഷസ് വീട്ടില്‍ വിമല്‍ വിജയ് (31) ആണ് ആലുവ പോലീസിന്റെ പിടിയിലായത്.

ഈ മാസം 5 നാണ് സംഭവം നടന്നത്. ദിലീപിനെ കാണാനെത്തിയ ഇയാള്‍ വീടിന്റെ ഗെയിറ്റ് ചാടികടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആളുകള്‍ കൂടിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. അങ്കമാലിയില്‍ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാള്‍ വന്നതും തിരിച്ച്‌ പോയതും.

ഈ യാത്ര കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിപോലീസ് പിടിയിലാകുന്നത്. അതേസമയം, ചില സിനിമകളില്‍ ഇയാള്‍ അഭിനയിച്ചതായും പറയപ്പെടുന്നു. ഇന്‍സ്‌പെക്ടര്‍ സി.എല്‍.സുധീര്‍, എസ് ഐ. കെ.വി.ജോയി, എ എസ് ഐ പി.എ.ഇക്‌ബാല്‍, സി.പി.ഒ.മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എച്ച്‌ ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്