ആ തള്ള പറയുന്നതില്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്; അനുപമക്കെതിരെ അധിക്ഷേപവുമായി പിസി ജോര്‍ജ്

single-img
27 October 2021

കുട്ടിയെ ദത്തുനൽകിയ വിവാദവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അനുപമക്കെതിരെ അധിക്ഷേപവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അനുപമ ഇപ്പോൾ പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെന്നും ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. എന്നാൽ, കുഞ്ഞ് അനുമപയ്ക്ക് അവകാശപ്പെട്ടത് തന്നെയാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേർത്തു.

എന്തുകൊണ്ടും അമ്മയ്ക്ക് അവകാശപ്പെട്ടതാണ് അവര്‍ പ്രസവിച്ച കുഞ്ഞ്. അക്കാര്യത്തിൽ സംശയമില്ല. എന്നാൽ അവര്‍ പറയുന്നതില്‍ ചില സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. ഞാനൊന്നും അറിഞ്ഞില്ലെന്ന് അനുപമ പറയുന്നത് നമ്മലെയെല്ലാം വിഡ്ഡിയാക്കുകയാണ്. അത് ചെയ്യരുത്.

ഇപ്പോൾ കെട്ടിയവന്‍ ഭാര്യയെ ഉപേക്ഷിച്ചതാണ്. ഏതാണ്ടെല്ലാം സ്‌പെല്ലിംഗ് മിസ്റ്റേക്ക് ആണ്. തള്ളയ്ക്ക് അവകാശപ്പെട്ടതാണ് കുഞ്ഞ്. പക്ഷെ ആ തള്ള പറയുന്നതില്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. കേട്ടാലറിയാം, പിസി ജോര്‍ജ് പറഞ്ഞു.