ആരാണ് എണ്ണി നോക്കിയത്; കേന്ദ്ര സർക്കാരിന്റെ ‘നൂറുകോടി വാക്സിൻ’ കണക്കിനെതിരെ ശിവസേന

single-img
25 October 2021

രാജ്യമാകെ ഇതുവരെ നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നത് കേന്ദ്രസര്‍ക്കാരിന്റെ പൊള്ളയായ വാദമാണെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. ‘കഴിഞ്ഞ ദിവസം 20 ഹിന്ദുക്കളും സിഖുകാരുമാണ് മരിച്ചു വീണിരിക്കുന്നത്, അതിർത്തിയിൽ 18ഓളം സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അരുണാചല്‍ പ്രദേശിലും ലഡാക്കിലും ചൈന നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ നമ്മളിവിടെ നൂറ് കോടി വാക്‌സിന്‍ നല്‍കിയെന്ന തെറ്റായ വാര്‍ത്ത ആഘോഷമാക്കുകയാണ്,’- സഞ്ജയ് റാവത്ത് പറഞ്ഞു.

കേന്ദ്രവാദം പോലെ നൂറ് കോടി വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തിട്ടില്ലെന്നും, 23 കോടി വാക്‌സിനുകളാണ് ഇതുവരെ നല്‍കിയതെന്നും ഇതിനാവശ്യമായ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. അതേസമയം, ശിവസേന എം പിയുടേത് അടിസ്ഥാന രഹിതമായ വാദമാണെന്നാണ് ബിജെപി വക്താവ് കേശവ് ഉപാധ്യായ പറയുന്നത്.