ഡൽഹിയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിക്ക് ക്രൂരപീഡനം; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
23 October 2021

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ രഞ്ജിത്ത് നഗറിലാണ് സംഭവം. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ബലാത്സംഗം ചെയ്തത്.

പിന്നീട് കുട്ടിയെ തിരിച്ചുകിട്ടിയപ്പോള്‍ കുട്ടി രക്തത്തില്‍ കുളിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അന്വേഷണത്തിൽ കുട്ടിയുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസിന് ദില്ലി വനിതാകമ്മീഷന്‍ നോട്ടീസ് നല്‍കി. അതേസമയം, പൊലീസിന് പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.