നമസ്​കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ സംഘപരിവാർ പ്രതിഷേധം; ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു എന്ന് സ്വര ഭാസ്കർ

single-img
23 October 2021

മഹാരാഷ്ട്രയിലെ ഗുരുഗ്രാമില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി സ്വര ഭാസ്കര്‍. ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്നാണ്​ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട്​ സ്വര എഴുതിയത്​.

ഇന്നലെ ബജ്​റംഗ്​ദള്‍, വി.എച്ച്.പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘവരിവാര്‍ സംഘമാണ് മൈതാനത്ത്​ നമസ്​കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ പ്രതിഷേധവുമായെത്തിയത് . ജയ്ശ്രീറാം എന്ന് ശബ്ദം മുഴക്കിയെത്തിയ സംഘം നമസ്​കാര സ്​ഥലത്ത്​ ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

അതേസമയം, പ്രതിഷേധക്കാരെ നേരിടാൻ സ്ഥലത്ത്​ വൻ പൊലീസ്​ സംഘത്തെ വിന്യസിച്ചിരുന്നു. ഈ വീഡിയോയും സ്വര ഭാസ്​കർ റീട്വീറ്റ് ചെയ്​തു. സോഷ്യൽ മീഡിയയിൽ സ്വരയുടെ പ്രതികരണം വൈറലായതോടെ നടിക്കെതിരെ വിദ്വേഷപ്രചരണവുമായി ഒരുവിഭാഗം രംഗത്തുവരികയുമുണ്ടായി