കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരത്തിലേക്ക്

single-img
23 October 2021

സ്വന്തം കുട്ടിയെ തിരികെ കിട്ടാൻ അനുപമ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരമിരിക്കും. സംസ്ഥാനത്തെ പൊലീസിലും വനിതാകമ്മീഷനിലും പ്രതീക്ഷയില്ലെന്നും അനുപമ പറഞ്ഞു. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് നിരാഹാര സമരം.

കുട്ടിയെ ദത്തുനൽകാനുള്ള നടപടികൾക്ക് മുൻപേ തന്നെ കുഞ്ഞിനെ അന്വേഷിച്ച് അനുപമ ഭരണ സംവിധാനങ്ങളെ സമീപിച്ചിരുന്നെങ്കിലും കയ്യൊഴിയുകയായിരുന്നു. ഈ പ്രശ്നത്തിൽ സിപിഎം അടക്കം പ്രതിക്കൂട്ടിൽ നിൽക്കെയാണ് അനുപമ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.