ദശരഥപുത്രൻ രാമൻ; ഫൈനടിക്കാൻ പോലീസിന് തെറ്റായ പേരും മേൽവിലാസവും നൽകിയ യുവാവിനെതിരെ കേസെടുത്തു

single-img
20 October 2021

വാഹന പരിശോധന നടത്തുന്നതിനിടയിൽ ഫൈനടിക്കാൻ പൊലീസിന് തെറ്റായ പേരും മേൽവിലാസവും നൽകിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. കാട്ടാക്കട സ്വദേശിയായ നന്ദകുമാറിനെതിരെയാണ് ചടയമംഗലം പൊലീസ് കേസെടുത്തത്.

വാഹനപരിശോധനയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിച്ചതിന് അഞ്ഞൂറ് രൂപ പെറ്റിയടയ്ക്കാൻ പൊലീസ് ഉദ്യോഗസ്ഥർ നന്ദകുമാറിനോടും സുഹൃത്തുക്കളോടും ആവശ്യപ്പെട്ടു. പക്ഷെ ഇത് തർക്കത്തിനിടയാക്കി. അവസാനം പെറ്റിയടയ്ക്കാൻ യുവാക്കൾ തയ്യാറായി.

അതിനായി അവർ നൽകിയ വിവരങ്ങളോ അയോധ്യയിലെ ദശരഥപുത്രൻ രാമന്റെ മേൽവിലാസവും. തങ്ങളെ പറ്റിയ്ക്കുകയാണെന്ന് അറിഞ്ഞിട്ടും പോലീസും വിട്ടുകൊടുത്തില്ല. പറഞ്ഞ വിവരങ്ങൾ വെച്ച് പെറ്റി വാങ്ങി രസീതും നൽകിയിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു.

നിലവിൽ നന്ദകുമാറിനെതിരെ ഐപിസി 419, കേരള പൊലീസ് ആക്ടിലെ 121, മോട്ടോര്‍ വാഹന നിയമത്തിലെ 179 എന്നീ വകുപ്പികള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പടുത്തും.ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കന്നത്.