പാലക്കാട് മഴ ശക്തമാകുന്നു; എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു

single-img
17 October 2021

മറ്റു ജില്ലകളിൽ മഴ കുറഞ്ഞപ്പോൾ പാലക്കാട് ജില്ലയില്‍ മഴ വീണ്ടും ശക്തിപ്പെട്ടു.ജില്ലയിലെ അട്ടപ്പാടി, നെല്ലിയാംമ്പതി മേഖലകളിലാണ് മഴ ശക്തിപ്പെട്ടത്. കനത്ത മഴയിൽ ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഒരു വീടിന് ഭാഗികമായി കേടുപറ്റി.

ജില്ലയിലെ എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു. ജല നിരപ്പും ഒഴുക്കും കൂടിയതിനാല്‍ മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 25 സെന്‍റീമിറ്റര്‍ ആക്കി ഉയര്‍ത്തി. നിലവിൽ ഭാരതപ്പുഴയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകുന്നുണ്ട്.

അതേസമയം, വടക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍ കാര്യമായ മഴയില്ല. മറ്റ് ജില്ലകളിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം നിലിവിലില്ല. പുഴകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പും കുറവാണ്. കാസര്‍ഗോഡ് ജില്ലയിൽ ഒറ്റപ്പെട്ട മഴയുണ്ട്.