കേരളത്തിൽ ഈ മാസം 18 മുതൽ കോളജുകൾ പൂർണമായും തുറക്കും: മന്ത്രി ആർ ബിന്ദു

single-img
12 October 2021

കേരളത്തിൽ ഒക്ടോബർ 18 മുതൽ കോളജുകൾ പൂർണമായും തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. എന്നാൽ ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാമെന്നും ലാബ്,ലൈബ്രറി സൗകര്യങ്ങൾ കോളജുകൾ ഒരുക്കണമെന്നും മന്ത്രിയുടെ നിർദ്ദേശത്തിൽ പറയുന്നു.

ക്ളസ്സുകൾ തുടങ്ങിയാലും വിനോദ യാത്രകൾ പാടില്ല. ഇതോടൊപ്പം അവധി ദിവസങ്ങളിൽ വാക്സിനേഷൻ കാര്യക്ഷമമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സർക്കാർ നേരത്തെ തന്നെ സംസ്ഥാനത്തെ സ്‌കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കിയിരുന്നു .