ഡൽഹി കലാപം: പോലീസ് അനാസ്ഥയെ വിമർശിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

single-img
7 October 2021

ഡൽഹി കലാപ കേസുകളുടെ അന്വേഷണത്തില്‍ പോലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്ജി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവിന് സ്ഥലം മാറ്റം. ഡൽഹി കലാപ കേസുകള്‍ പരിഗണിച്ചിരുന്ന കര്‍ക്കര്‍ഡൂമ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ഇദ്ദേഹത്തെ ന്യൂദല്‍ഹി ജില്ലാ റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജിയായാണ് നിയമനം നൽകിയത്.

കലാപത്തിലെ പോലീസ് അന്വേഷണത്തെ വിമര്‍ശിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ സ്ഥലംമാറ്റം. കഴിഞ്ഞ വർഷം നടന്ന ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസുകാര്‍ കള്ളസാക്ഷ്യം പറയുകയാണെന്ന് വിനോദ് യാദവ് പറഞ്ഞിരുന്നു.

ഇതാദ്യമായല്ല വിനോദ് യാദവ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത്. ഇന്ത്യാ രാജ്യത്തിന്റെ വിഭജനത്തിനുശേഷം നടന്ന ഏറ്റവും വലിയ കലാപത്തില്‍ ശരിയായ അന്വേഷണം നടത്താത്തത് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് എക്കാലവും കളങ്കമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.