സ്വന്തം ഗുരുവിന്റെ കുതികാല് വെട്ടിയ പ്രതിപക്ഷ നേതാവ് ധാർമ്മികത പഠിപ്പിക്കാൻ വരേണ്ട; വിഡി സതീശന് മറുപടിയുമായി പിവി അൻവർ

single-img
6 October 2021

നിലമ്പൂരിൽ നിന്നുള്ള എംഎൽഎ പിവി അൻവർ സംസ്ഥാന നിയമസഭയിൽ വരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി അൻവർ. തനിക്ക് നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്ന് പി വി അൻവർ പറഞ്ഞു.

തന്നെ ധാർമ്മികതയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പഠിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം ഗുരുവായ പ്രതിപക്ഷ നേതാവിനെ കുതികാൽ വെട്ടിയവനാണ് വി ഡി സതീശനെന്നും പി.വി അൻവർ ഫേസ്ബുക്കിലെ വീഡിയോയിലൂടെ ആരോപിച്ചു.

”നിങ്ങളുടെ നേതാവായ രാഹുൽ ഗാന്ധി എവിടെയാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുന്നുവെന്നോ, ഏത് രാജ്യത്തേക്കാണ് പോകുന്നതെന്നോ കോൺഗ്രസിനോടോ ഇന്ത്യയിലെ ജനങ്ങളോടോ പറയാറില്ല. അതേപോലൊരു നേതാവിന്റെ അനുയായി ആണ് താങ്കളെന്ന് മനസ്സിലാക്കുന്നു”- അൻവർ പറഞ്ഞു.

https://www.facebook.com/pvanvar/videos/353182283261033/