ഒരു തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് ശ്രമം ഉപേക്ഷിക്കില്ല; മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുകയാണെന്ന് രമേശ് ചെന്നിത്തല

single-img
3 October 2021

താൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടിവന്നെങ്കിലും മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം സ്വന്തം മണ്ഡലമായ ഹരിപ്പാട് സ്കൂൾ കുട്ടികളുമായി സംവദിക്കവെയാണ് ഇത്തരത്തില്‍ മനസു തുറന്നത്.

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കില്ല. ഇത്തവണ ലക്ഷ്യം കണ്ടില്ലെങ്കിലും അതിനായുള്ള ശ്രമം തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടൊപ്പം തന്നെ ഭാവിയെക്കുറിച്ച് സ്വപ്നം കാണണമെന്നും രമേശ് കുട്ടികളോട് പറഞ്ഞു.