പാകിസ്ഥാനിലെ ജിന്നയുടെ പ്രതിമ ബോംബാക്രമണത്തില്‍ തകര്‍ത്ത് ബലൂച് റിപബ്ലിക്കന്‍ ആര്‍മി

single-img
28 September 2021

പാകിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയുടെ പ്രതിമ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തീരദേശ നഗരത്തില്‍ സ്ഥിതി ചെയ്തിരുന്നത് ബോംബ്‌ ആക്രമണത്തില്‍ തകര്‍ത്തു. ഈ പ്രദേശത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയായ ബലൂച് റിപബ്ലിക്കന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ഒരാധമിക വിവരം.

ഇന്നലെ രാവിലെയോടുകൂടി പ്രതിമയ്ക്ക് അടിഭാഗത്തായി സ്ഥാപിക്കപ്പെട്ട സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2021 ജൂണ്‍ മാസത്തിലായിരുന്നു ജിന്നയുടെ പ്രതിമ സ്ഥലം സുരക്ഷിതമാണെന്ന കണക്കുകൂട്ടലില്‍ മറൈന്‍ ഡ്രൈവില്‍ സ്ഥാപിക്കപ്പെട്ടത്. ഇവിടേക്ക് വിനോദസഞ്ചാരികളാണെന്ന വ്യാജേന എത്തിയ ബലൂച് റിപബ്ലിക്കന്‍ ആര്‍മിയുടെ പ്രവര്‍ത്തകര്‍ സ്‌ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നു എന്ന് ഗ്വാദര്‍ റിട്ടയേര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ മേജര്‍ അബ്ദുല്‍ കബീര്‍ ഖാന്‍ പറയുന്നു.

നിലവില്‍ സംഭവം ഉയര്‍ന്ന തലത്തിലെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.